Health

കുഴിനഖം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ; ഇങ്ങനെ ഒന്ന് ചെയ്‌ത്‌ നോക്കൂ | Fungal-Nail

നഖങ്ങളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം.

നഖങ്ങളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. കുഴിനഖം ബാധിച്ചാൽ ദശയിലേക്ക് പഴുപ്പ് കയറും, അണുബാധയും ചിലരിൽ ഇത് ഉണ്ടാക്കാം.നഖങ്ങൾക്കു ചുറ്റും ഈർപ്പം തങ്ങിനിൽക്കുമ്പോഴാണ് ഈ അവസ്ഥ വരുന്നത്.നഖത്തിന്റെ നിറവ്യത്യാസം വേദന പഴുപ്പ് എന്നിവയൊക്കെയാണ് പ്രാരംഭ ലക്ഷണം. കുഴിനഖത്തിലെ പഴുപ്പും വേദനയും കൂടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.

കുഴിനഖം മാറാൻ വീട്ടിൽ പ്രാരംഭഘട്ടത്തിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.

ഉപ്പുവെള്ളം
ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ഇതും നിങ്ങളുടെ കടുത്ത കുഴിനഖത്തെ ശമിപ്പിക്കും.

കർപ്പൂരം
കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതു പോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുന്ന ഒന്നാണ്.

 

പച്ചമഞ്ഞൾ, വേപ്പെണ്ണ
പച്ചമഞ്ഞളും വേപ്പെണ്ണയും മിശ്രിതമായി കുഴിനഖം ഉള്ള ഭാഗത്ത് പുരട്ടിയാൽ കുഴിനഖം കുറയും എന്നാണ് പറയപ്പെടുന്നത്.

ചെറുനാരങ്ങ
ചെറുനാരങ്ങ ഒരു ഭാഗം മുറിച്ച് അത് നഖത്തിൽ കയറ്റി വെച്ചാൽ കുഴിനഖത്തിന്റെ വേദന കുറയുകയും പെട്ടെന്ന് ഉണങ്ങുകയും ചെയ്യും.

വിനാഗിരി
വിരലുകളിൽ ബാധിക്കുന്ന പൂപ്പലുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഔഷധങ്ങളിൽ ഒന്നാണ് വിനാഗിരി. വിനാഗിരിയിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുഴിനഖം ഉള്ള വിരലുകൾ ദിവസം മൂന്ന് തവണ കഴുകുമ്പോൾ ആശ്വാസം ലഭിക്കും.

 

content highlight : Fungal-Nail