നമ്മളിൽ എല്ലാവരിലും സാധാരണയായി കൊണ്ടുവരുന്ന ഒന്നാണ് വായ്നാറ്റം. ജീവിതശൈലികൊണ്ടും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും വായ്നാറ്റം ഉണ്ടാകാം. മറ്റുള്ളവരോട് ഇടപഴകുമ്പോൾ വായനാറ്റം ചിലപ്പോൾ നമുക്ക് തന്നെ ബുദ്ധിമുട്ടായി തോന്നാം. വയനാറ്റം അകറ്റാൻ കഴിയുന്ന അഞ്ചു വഴികൾ ഇവിടെ നൽകുന്നു.
ടൂത്ത് പേസ്റ്റും മൃദുവായ ബ്രഷും ഉപയോഗിച്ച് ദിവസത്തിൽ രണ്ടു തവണയെങ്കിലും പല്ലുതേക്കണം. ഇങ്ങനെ പല്ലുതേക്കുന്നത് വഴി വയനാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളും ഭക്ഷണവ ശിഷ്ടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും. പല്ലുപോലെതന്നെ നാവും ടങ് ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം.
ഭക്ഷണം കഴിച്ചതിനുശേഷം വെള്ളമോ മൗത് വാഷോ ഉപയോഗിച്ച് വായ കഴുകുന്നത് നല്ലതാണ്. ഭക്ഷണ അവശിഷ്ടങ്ങളും മറ്റു ബാക്ടീരിയകളും ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നത് വഴി വായിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു ഇത് വയനാറ്റം കുറയ്ക്കും
വയനാറ്റം കൂട്ടുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കുക, ഉള്ളി, ചീസ് കാപ്പി മദ്യം പുകയില എന്നിവയാണ് പൊതുവേ വയനാറ്റം ഉണ്ടാകുന്നത്
ഇടയ്ക്കിടെ വെള്ളം കുടിക്കുക .ഇങ്ങനെ ചെയ്യുന്നത് വഴി വായിൽ ഈർപ്പം നിലനിർത്താനും ശ്വസനത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും.
ആറുമാസത്തെ ഇടവേളകളിൽ ദന്തരോഗ വിദഗ്ധനെ സമീപിക്കുക . പല്ലുകളിൽ വരുന്ന കേടും മോണകളിൽ ബാധിക്കുന്ന അണുബാധയും മറ്റു അസുഖങ്ങളും മുൻകൂട്ടി കണ്ടുപിടിക്കാൻ ഇത് സഹായിക്കും
content highlight :bad-breath