Kerala

മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നു; ബിവറേജസിന് മുന്നില്‍ കൂട്ടത്തല്ല് – aryanaad bevco fight

ആര്യനാട് ബീവറേജിന് മുന്നിൽ മദ്യം വാങ്ങാൻ വരി നിൽക്കുന്നതിനിടയിൽ വരിതെറ്റിച്ച് ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചതിനെ ചൊല്ലി കൂട്ടത്തല്ല്. വരിതെറ്റിച്ച് എത്തിയത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു. മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു.

ആര്യനാട് പോലീസ് സ്ഥലത്തെത്തിയതോടെ പ്രശ്നമുണ്ടാക്കിയവർ രക്ഷപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റവർ പരാതി നൽകാനായി ആര്യനാട് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

STORY HIGHLIGHT: aryanaad bevco fight