മലയാളികളിൽ വെളുത്തുള്ളി ഉപയോഗം കൂടുതലാണ്. ഭക്ഷണത്തിന് മണവും രുചിയും നൽകുന്ന വെളുത്തുള്ളി ആൻറിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്
വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇത് കുടലിന് ഗുണം ചെയ്യുകയും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി പാകം ചെയ്യാതെ അസംസ്കൃതമായി കഴിക്കുന്നത് കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിച്ചു നിർത്തുന്നതിനും ഇതിന് പ്രധാന പങ്കുണ്ട് എന്നതാണ് നല്ല കാര്യം.
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ഉള്ളതിനാൽ വെളുത്തുള്ളി ശ്വാസകോശം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ആമാശയം, കരൾ, വൻകുടൽ തുടങ്ങിയവ സംബന്ധമായ അർബുദ്ധ സാധ്യതകളെ ഒരുപരിധിവരെ പ്രതിരോധിക്കും. വെളുത്തുള്ളിയുടെ ആൻറി ബാക്ടീരിയൽ പ്രവർത്തനം പെപ്റ്റിക് അൾസറിനെ തടയുന്നു. ഇത് കുടലിൽ നിന്നുള്ള പകർച്ചവ്യാധികളെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു.
പ്രായമായ സ്ത്രീകൾകളിൽ സംഭവിക്കുന്ന ആർത്തവവിരാമത്തിന്റെ കാലഘട്ടത്തിൽ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ക്രമരഹിതമായ ഉത്പാദനം കാരണം ഈസ്ട്രജൻ ഹോർമോണിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണങ്ങളിലെ വെളുത്തുള്ളിയുടെ ഉപയോഗം ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്, അതിനാൽ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ ഇത് ഫലപ്രദമാണ്.
സ്ഥിരം ഭക്ഷണത്തിൽ വെളുത്തുള്ളി കഴിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങൾ കുറയ്ക്കാനും അല്ലെങ്കിൽ അതിൻറെ ആരംഭം ആണെങ്കിൽ ഒഴിവാക്കാനും സഹായിക്കും. വെളുത്തുള്ളിയിൽ ഡയലിൽ ഡിസൾഫൈഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു, ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നതാണ് അതിനാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇത് വൈകിപ്പിക്കും.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം ചീത്ത കൊളസ്ട്രോൾ ഓക്സിഡൈസിംഗ് തടയുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ത്രോംബോബോളിസം തടയാൻ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നം നേരിടുന്നവർ ആണെങ്കിൽ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അതിനാൽ ഹൈപ്പർടെൻഷൻ ഉള്ള രോഗികൾക്ക് കഴിക്കാൻ നല്ലതാണ് ഇത്.
content highlight :