India

പാൻ കാർഡ് വിവരങ്ങൾ മോഷ്ടിക്കപ്പെട്ടേക്കാം; മുന്നറിയിപ്പ് നൽകി പിഐബി – pan card scam alert scammers

ദൈനംദിന ആവശ്യങ്ങൾക്ക് പോലും ഏറ്റവും ആവശ്യമായി വരുന്ന ഒരു പൗരന്റെ പ്രധാന രേഖയാണ് പാൻ കാർഡ്. ഈ കാർഡുകളിൽ ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ദുരുപയോഗം ചെയ്യാനും തട്ടിപ്പ് നടത്താനും സാധ്യത കൂടുതലാണ്. പിഐബി ഫാക്റ്റ് ചെക്ക് പ്രകാരം പാൻ കാർഡുകൾ വഴിയുള്ള തട്ടിപ്പ് വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പിഐബി.

പുതിയ റിപ്പോർട്ട് പ്രകാരം. ഇമെയിലിലൂടെ സർക്കാർ ഉദ്യോഗസ്ഥനെന്ന് നടിച്ചുള്ള പാൻ കാർഡ് തട്ടിപ്പാണ് നിലവിൽ കൂടുതലുള്ളത്. ഈ മെയിലിൽ ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. കൂടാതെ, “ഇ-പാൻ കാർഡ് സൗജന്യമായി ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുക: ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ്” എന്ന തലക്കെട്ടോടെയാണ് ഇമെയിൽ വരുന്നതെന്ന് പിഐബി വ്യക്തമാക്കിയിട്ടുണ്ട്. ഈ സന്ദേശം തികച്ചും വ്യാജമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു.

ഇ-പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം അടങ്ങുന്ന മെയിൽ ആണ് തട്ടിപ്പുകാർ അയക്കുന്നത്. ഇതിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ലിങ്കുകളും അടങ്ങിയിരിക്കുന്നു. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും പിഐബി വ്യക്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHT: pan card scam alert scammers