Kerala

ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം – thrissur murder bharathappuzha

ചെറുതുരുത്തിക്ക് സമീപം ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മര്‍ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ നാലുപേരെ കോയമ്പത്തൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക തര്‍ക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.

STORY HIGHLIGHT: thrissur murder bharathappuzha