തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം. സിപിഐഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പള്ളിയിൽ എസ്ഐ നടത്തിയ ഇടപെടല്‍ അനാവശ്യമായിരുന്നുവെന്നും സിപിഐഎം പ്രതികരിച്ചു.
പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലാണ് ക്രിസ്മസ് ആഘോഷം മുടക്കി പോലീസ് എത്തിയത്. പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല. കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്നായിരുന്നു എസ് ഐ വിജിത്ത് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതികരണം. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പോലീസിന്റെ ഈ ഭീഷണി.
കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര് സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്ഐ സംസാരിക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്.
STORY HIGHLIGHT: cpim against si