വര്‍ക്കലയില്‍ 67 വയസ്സുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. പ്രതികളിലൊരാളായ ജാസിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. ക്രിസ്മസ് തലേന്നാണ് താഴെവെട്ടൂര്‍ സ്വദേശിയായ ഷാജഹാനെ അഞ്ചംഗസംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
രാത്രി ബൈക്കില്‍ പോവുകയായിരുന്ന ഷാജഹാനേയും സുഹൃത്ത് റഹ്മാനേയും അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ടും ചങ്ങല കൊണ്ടുമാണ് ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഷാജഹാന്റെ തല പിളര്‍ന്നു. മര്‍ദനത്തില്‍ റഹ്മാനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഷാജഹാനെ രക്ഷിക്കാന്‍ സാധിച്ചില്ല. റഹ്മാന് ചികിത്സയില്‍ തുടരുകയാണ്.
ഹൈസ്. നൂഹ്, സെയ്ദാലി, ഹാഷിര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾ. സ്ഥിരം മദ്യപാനികളായ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
STORY HIGHLIGHT : old man was murdered