കുമരനല്ലൂരിൽ ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടതാണെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമ വിഷ്ണു ആനന്ദ് പറയുന്നത്. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.
കുമ്പിടി സ്വദേശി വിഷ്ണു ആനന്ദിന്‍റെ ഉടമസ്ഥതയിലുള്ള ‘ഫെയ്മസ്’ ഡ്രൈവിംഗ് സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച നാല് വാഹനങ്ങളും. ക്രിസ്തുമസ് അവധി ആയിരുന്നതിനാൽ പരിശീലനത്തിന് ഉപയോഗിക്കുന്ന നാല് ബൈക്കുകളും പരിശീലന മൈതാനത്ത് നിർത്തിയിട്ടതായിരുന്നു.
STORY HIGHLIGHT : driving school vehicle fire case