തൃശ്ശൂരിൽ തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിലാണ് മോഷണം. ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. മോഷണ സമയത്ത് കാർത്തിക്കിന്റെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്താണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.