പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണു വന്‍പയര്‍. ശരീരത്തിലെ ഷുഗറിന്‍റെ അളവു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വന്‍പയര്‍ സഹായിക്കും. അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റുന്നു. നിരോക്‌സീകാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരുഎന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും.
ഏറ്റവും ലാഭകരമായി ചെയ്യാവുന്ന ഒന്നാണ് വൻപയർ. വൻപയർ പ്രധാനമായും മൂന്ന് തരമാണ് ഉള്ളത്. ഒടി പയർ, മണി പയർ, കുറ്റിപ്പയർ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഒടി പയർ കൃഷി ചെയ്യുന്നവരിൽ കൂടുതലും കൃഷിയിറക്കുന്നത് കുരുത്തോലപ്പയർ, ലോല തുടങ്ങിയ ഇനങ്ങളാണ്.
കുറ്റിപ്പയർ വിഭാഗത്തിൽ കൂടുതൽ വിളവ് തരുന്ന ഇനമാണ് കനക. സ്ഥലപരിമിതി നേരിടുന്നവർക്ക് കുറ്റിപ്പയർ കൃഷിയാണ് മികച്ചത്. പടർന്നു വളരുന്ന ഇനമാണ് ഒടി പയർ. ഏക്കറിന് 4 ഗ്രാം വിത്ത് ഉപയോഗപ്പെടുത്തി കൃഷി ഒരുക്കാം
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചാലുകൾ അഥവാ തടങ്ങൾ ഉപയോഗപ്പെടുത്തി കൃഷിക്ക് ഒരുങ്ങാം. നിരകൾ തമ്മിൽ ഒന്നര മീറ്ററും, ചെടികൾ ചെടികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ചു വേണം കൃഷി ഇറക്കുവാൻ. കുറ്റിപ്പയർ വിഭാഗത്തിൽ നല്ല രീതിയിൽ പോട്ടിംഗ് മിശ്രിതം തയ്യാറാക്കി രണ്ടു വിത്തുപാകി കൃഷി ചെയ്യാം. അതിനുശേഷം വിത്ത് മുളച്ച് കരുത്തുറ്റ ഒന്ന് ഗ്രോബാഗിൽ നിലനിർത്താം. പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചാണകപ്പൊടി, മണ്ണ്, വേപ്പിൻപിണ്ണാക്ക് എല്ലുപൊടി തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നത് കൂടുതൽ വിളവിന് നല്ലതാണ്. മണി പയറും, പൊടി പയറും കൃഷിചെയ്യുമ്പോൾ ഏക്കറിന് 100 കിലോഗ്രാം കുമ്മായം ചേർക്കാം. അടിവളമായി ഏക്കറിന് 8 ടൺ കാലിവളവും, 50 കിലോഗ്രാം യൂറിയ, 60 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ്, കിലോഗ്രാം പൊട്ടാഷ് വളം എന്നിവ ചേർക്കണം.
കീടനിയന്ത്രണം
ജാസിഡ്, വെള്ളീച്ച തുടങ്ങിയവയാണ് പയർ കൃഷിയിൽ ധാരാളമായി കാണുന്നത്. വെള്ളീച്ച നിയന്ത്രണവിധേയമാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതുകൂടാതെ കൃഷിയിടത്തിൽ മഞ്ഞക്കെണി വെയ്ക്കുന്നതും ഉത്തമമാണ്. കോൺഫിഡോർ അര ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചാൽ ചെറു കീടങ്ങളെ ഇല്ലാതാക്കാം. ഇക്കാലക്ക്സ് 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചുകൊടുത്താൽ ഏഫിഡുകളെ നിയന്ത്രണവിധേയമാക്കാം.
ഇല മഞ്ഞളിപ്പ്, തണ്ടിൽ കാണുന്ന കറുത്ത നിറം, കായ്കളിൽ നിറവ്യത്യാസം തുടങ്ങി ലക്ഷണങ്ങൾ കുമിൾ രോഗത്തെ സൂചിപ്പിക്കുന്നു. ഇത് പരിഹരിക്കുവാൻ ബോർഡോമിശ്രിതം ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എടുത്തു 15, 30, 45 ദിവസങ്ങളിൽ തളിക്കുക.
Content highlight Farming grain pulses