ബോളിവുഡിലെ വമ്പൻ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് സിങ്കം എഗെയ്ൻ. അജയ് ദേവ്ഗണും അക്ഷയ് കുമാറും മുതൽ ദീപിക പദുക്കോണും കരീന കപൂറും വരെയുള്ള വലിയ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായത്. പക്ഷെ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ നേടാൻ കഴിയാതെ പോയി. നവംബര്‍ 1 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. 27ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
300 കോടി ബജറ്റില്‍ എത്തി , ആഗോളതലത്തിൽ 390 കോടിയോളം രൂപ മാത്രമാണ് ‘സിങ്കം എഗെയ്ന്’ നേടിയത്. വൻ പ്രതിഫലമായിരുന്നു ചിത്രത്തിലെ താരങ്ങള്‍ക്കെല്ലാം. സിംഗത്തിനും സിഗം റിട്ടേണിനും ശേഷം വന്നപ്പോള്‍ അജയ് ദേവ്ഗണിന് പ്രതിഫലം 35 കോടി രൂപയാണ് പ്രതിഫലം. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ ഉള്ളത് ഒരു പ്രധാന ആകര്‍ഷമായിരുന്നു. ദീപിക പദുക്കോണിന് ചിത്രത്തില്‍ ആറ് കോടി രൂപയാണ് പ്രതിഫലം. വീര്‍ സൂര്യവംശിയായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഉള്ളത്. അക്ഷയ് കുമാറിന് ചിത്രത്തിന് 20 കോടി രൂപയാണ് പ്രതിഫലം. എസിപി സത്യയെന്ന ഒരു കഥാപാത്രമായി ചിത്രത്തില്‍ ഉള്ള ടൈഗര്‍ ഷ്രോഫിന് പ്രതിഫലം മൂന്ന് കോടി ആണ്. ജാക്കി ഷ്രോഫിന് ചിത്രത്തിന് രണ്ട് കോടി രൂപയും പ്രതിഫലമുണ്ട്. അര്ജുൻ കപൂര്‍ വില്ലനാകുമ്പോള്‍ ആറ് കോടിയും പ്രതിഫലമുണ്ട്. രണ്‍വീര്‍ സിംഗും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു പൊലീസ് ഓഫീസറാണ്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം എസിപി സംഗ്രം സിമ്പ ആണ്. രണ്‍വീര്‍ സിംഗിന് ചിത്രത്തിന് 10 കോടി രൂപയാണ് പ്രതിഫലം എന്നുമാണ് റിപ്പോര്‍ട്ട്.
രവി ബസ്റൂര് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രവി ബസ്റൂറിനൊപ്പം തമന് എസും ഒരുക്കിയിട്ടുണ്ട്. രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്, അഭിജീത് ഖുമന്‍, ഷിതിജ് പട്വര്ധന്, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗിരീഷ് കാന്തും റാസ ഹുസൈന് മെഹ്തയുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ബണ്ടി നാഗി. ദീപാവലി റിലീസ് ആയിരുന്നു ചിത്രം. അതേസമയം ഒടിടിയില്‍ ചിത്രം എത്തരത്തിലുള്ള പ്രതികരണമാവും നേടുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.