ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം. ജെസിബി ഓപ്പറേറ്റർ സൈജൻ ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. നഗരസഭയിൽ റിവ്യൂ മീറ്റിംഗ് നടക്കുന്നതിനിടെ നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറിവന്ന് ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.
24 വർഷമായി താത്കാലിക ജോലി ചെയ്യുന്ന ഇയാളെ സ്ഥിരപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോൾ ഒഴിക്കുന്നതിനിടെ നഗരസഭ സെക്രട്ടറിയുടെ ദേഹത്തേക്കും പെട്രോൾ തെറിച്ചു വീണു. ആലപ്പുഴ നഗരസഭാ സെക്രട്ടറി മുംതാസ് നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് സൈജനെതിരെ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുത്തു.
STORY HIGHLIGHT: Contract staff at alappuzha municipality