ചേരുവകൾ
പഴുത്ത് തക്കാളി അരക്കിലോ
പഞ്ചസാര 100 ഗ്രാം
വെളുത്തുള്ളി 8 അല്ലി
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ
വിനാഗിരി ഒരു കപ്പ്
കിസ്മസ് രണ്ട് ടീസ്പൂൺ
മുളക് തൊലി പത്തെണ്ണം
കറുവപ്പട്ട ഒരു കഷണം
ഗ്രാമ്പൂ മൂന്നെണ്ണം
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി അരിഞ്ഞ് പട്ട ഗ്രാമ്പു ഉപ്പ് എന്നിവയുമായി ചേർക്കുക. മയം വരുന്നതുവരെ ചെറുതീയിൽ വേവിച്ച ശേഷം വാങ്ങണം. ഇഞ്ചി മുളക് വെളുത്തുള്ളി കിസ്മിസ് എന്നിവ ഇത്തിരി വിനാഗിരി കൂടി അരയ്ക്കുക. ശേഷിച്ച വിനാഗിരിയും പഞ്ചസാരയും ചെറുതീയിൽ ഉരുക്കണം. വെന്ത തക്കാളി തൊലി കളഞ്ഞ മിക്സിയിൽ അരച്ച് അരപ്പായി അരിച്ചെടുക്കണം. നേരത്തെ പറഞ്ഞ അരപ്പു കൂട്ട് ഇത് ചാലിച്ച് പഞ്ചസാര സിറപ്പിൽ ചേർക്കണം. ചെറു ചൂടിൽ വെച്ച് സോഴ്സ് പാകമാകുമ്പോൾ വാങ്ങാം. തണുത്ത് കഴിഞ്ഞാൽ കുപ്പിയിൽ ആക്കി വെച്ച് ആവശ്യനുസരണം ഉപയോഗിക്കാം.