ചേരുവകൾ
ഉഴുന്നുപരിപ്പ് മുക്കാൽ കിലോഗ്രാം
ശർക്കര ഒരു കിലോഗ്രാം
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുതിർത്ത ഉഴുന്നും പരിപ്പ് വൃത്തിയായി കഴുകിയ ശേഷം വെള്ളം കൂടാതെ അരച്ചെടുക്കുക ശർക്കര പാനിയാക്കി വെച്ച ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് തിളപ്പിക്കുക. മാവ് ചെറുനാരങ്ങ വലുപ്പത്തിൽ എടുത്ത് നടുവിൽ തുളയുണ്ടാക്കിയ ശേഷം തിളച്ച എണ്ണയിൽ ഇടുക. രണ്ടുവശവും മൂപ്പിച്ച് പാകമാവുമ്പോൾ കോരിയെടുത്ത് ശരക്കര പാനിയിൽ ഇടുക. പാനിൽ കിടന്ന് കുതിർന്നതിനുശേഷം ഉപയോഗിക്കാം.