Kerala

റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി – road land acquisition compensation delay

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കിളിമാനൂര്‍ സ്വദേശി കെ.വി.ഗിരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2023 ലാണ് കെ.വി.ഗിരി റോഡിനായി സ്ഥലം വിട്ടു നൽകിയത്. എന്നാൽ ഇതുവരെയും നഷ്ടപരിഹാരത്തുക ലഭിച്ചിരുന്നില്ല.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടിയെങ്കിലും അത് നടന്നിരുന്നില്ല. ഇതിൽ മനംനൊന്താണ് ഗിരി ജീവനൊടുക്കിയതെന്നു പ്രദേശവാസികള്‍ പറയുന്നു. നഷ്ടപരിഹാരത്തുക സംബന്ധിച്ച് അധികൃതര്‍ നല്‍കിയ ഉറപ്പു ലംഘിച്ചതാണു ഗിരിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു. മൃതദേഹവുമായി സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു.

STORY HIGHLIGHT: road land acquisition compensation delay