ചോറിന് ഇനി കറി ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. ഒരു നല്ല ചമ്മന്തി തയ്യാറാക്കാം.ആദ്യം തന്നെ ഒരു പാത്രം എടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ഒന്ന് ചൂടായി വരുമ്പോഴേക്കും ഒരു 12 ചുവന്നുള്ളി തൊലി കളഞ്ഞ് വെളിച്ചെണ്ണയിലേക്ക് ഇട്ട് കൊടുക്കുക. തീ കുറച്ചുവെച്ച് ഒരു മിനിറ്റ് നേരം ഇത് ഒന്ന് വയറ്റി എടുക്കാവുന്നതാണ്.
ശേഷം ഇത് നന്നായി ഒന്ന് വഴന്നു വരുമ്പോഴേക്കും ഇതിലേക്ക് ആറ് വറ്റൽമുളക് ചേർത്തു കൊടുക്കാം. ഒപ്പം ഒരു കഷണം ഇഞ്ചിയും ഇട്ടു കൊടുക്കാം. ഇനി ഇവ മൂന്നും കൂടെ നന്നായി ഒരു രണ്ടുമിനിറ്റ് നേരത്തോളം വഴറ്റി എടുക്കാം. ശേഷം ഇത് ഈ പാത്രത്തിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. മറ്റൊരു പാത്രത്തിലേക്ക് ഒരു അഞ്ച് പപ്പടം പൊള്ളിച്ച് എടുക്കാം. മിക്സിയുടെ ചെറിയ ജാറിലേക്ക് 5 ടേബിൾ സ്പൂൺ തേങ്ങ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഇഞ്ചി ചുവന്നുള്ളി വറ്റൽ മുളക് എന്നിവയും ചെറിയ കഷണം വാളൻപുളി കുറച്ച് കറിവേപ്പില ഇട്ട് ഇവയൊക്കെ ഒന്ന് ചതച്ചെടുക്കാം. ഇതിലേക്ക് പൊള്ളിച്ചു വച്ചിരിക്കുന്ന പപ്പടം ചെറുതായി പൊടിച്ച് ഇട്ടുകൊടുക്കുന്നതാണ്. 10 സെക്കൻഡ് മിക്സിയിൽ ചതച്ച് എടുക്കുക. കിടിലൻ ചമ്മന്തി റെഡി.