Kerala

മുകളിലെ നിലയിലെ സംഭവം വീട്ടമ്മ അറിഞ്ഞില്ല; വീട് കുത്തിതുറന്ന് വൻ കവർച്ച – gold robbery police start investigation

തൃശൂർ കുന്നംകുളത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണമാണ് മോഷണം പോയത്. കുന്നംകുളം – തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലുള്ള ശാസ്ത്രി നഗറിൽ റിട്ട. സർവ്വേ സൂപ്രണ്ട് പരേതനായ ചന്ദ്രൻറെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ മുകളിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവ സമയത്ത് ചന്ദ്രന്റെ ഭാര്യ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

താഴത്തെ മുറിയിൽ ഇവർ ഉണ്ടായിരുന്നുവെങ്കിലും മുകളിൽ സംഭവിച്ച ഈ കവർച്ച ഒന്നും അറിഞ്ഞില്ല. ബന്ധുവീട്ടിൽ പോയിരുന്ന ഇവരുടെ മകൻ കാർത്തിക് ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

STORY HIGHLIGHT: gold robbery police start investigation