പാവ് ബാജി തയ്യാറാക്കാൻ ഇഷ്ട്ടമുള്ള എല്ലാ പച്ചക്കറികളും ഉപയോഗിക്കാം. ഇപ്പോൾ ഉരുളക്കിഴങ് , ഗ്രീൻപീസ്, കോളിഫ്ലവർ, പച്ചമുളക് എന്നിവ ഉപയോഗിക്കാം. പച്ചക്കറികൾ നന്നായി വേവിച്ചു ഒന്ന് ഉടച്ചു വെക്കുക.
പാനിൽ ബട്ടർ അല്ലെങ്കിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ഒരു സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, മസാലപ്പൊടി എന്നിവയും ചേർത്ത് വഴറ്റുക. രണ്ടുവലിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി അൽപ്പം വെള്ളമൊഴിച്ചു അടച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കാം. സെർവ് ചെയ്യുമ്പോൾ നാരങ്ങാ നീരും, സവാള ചെറുതായി അരിഞ്ഞതും ചേർക്കാം . ഒരു സ്പൂൺ ബട്ടർ മുകളിലൂടെ ഒഴിക്കാം. പാവ് ബജി റെഡി