ഹോട്ടലിലെത്തിച്ച് പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ചെറുതുരുത്തി മുള്ളൂര്‍ക്കര സ്വദേശി ആഷികിനെ ആണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കേസിന് ആസ്പദമായ സംഭവം.
യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പ്രതി നടത്തുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ കോയിന് ബിസിനസിന്റെ ഭാഗമായി വിദേശത്ത് നടത്തുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ യുവതിയുടെ പരിപാടി ഉള്‍പ്പെടുത്താമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. തൃശൂരിലെ ഒരു ഹോട്ടലിലേക്ക് എത്തിച്ച് മയക്കുമരുന്ന് കലക്കിയ വെള്ളം നല്കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ വച്ചാണ് പ്രതിയെ വിയ്യൂരിലെ ഫ്ളാറ്റില്‍ നിന്നും പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
STORY HIGHLIGHT: young woman sexually assaulted at hotel