മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെ പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില സംബന്ധിച്ച് മറ്റ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. 2008 ൽ നേരിട്ട സാമ്പത്തിക മാന്ദ്യത്തിൻ്റെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റിയതിനും പ്രശംസ നേടിയിരുന്നു.
STORY HIGHLIGHT: former prime minister manmohan singh hospitalised