Health

പയറുവർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കൂ; ഗുണങ്ങൾ ഏറെയാണ് | health-benefits

മുളപ്പിച്ച പയറുവർഗ്ഗങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ ഒരുപാടുണ്ട്,

കടലയും മുതിരയും ചെറുപയറും ഒക്കെ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആഹാരസാധനങ്ങൾ ആണ്. എന്നാൽ ഇവ മുളപ്പിച്ച് ഉപയോഗിക്കുമ്പോൾ ആരോഗ്യഗുണം ഇരട്ടിക്കുമെന്ന് എത്രപേർക്ക് അറിയാം. ഇങ്ങനെ മുളപ്പിച്ച പയറുവർഗ്ഗങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ ഒരുപാടുണ്ട്, അവ ഏതൊക്കെ എന്ന് നോക്കാം

 

കാഴ്ചശക്തിയ്ക്ക്

ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്സീകാരികൾ ഫ്രീറാഡിക്കലുകളിൽ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

ഹൃദയത്തിന്

മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണ്.

അസിഡിറ്റി കുറയ്ക്കുന്നു

മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങൾക്കും കാരണം.

അകാല വാർധക്യം തടയുന്നു

അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ മുളയിൽ ഉണ്ട്. പ്രായമാകലിനു കാരണമാകുന്ന ഡി എൻ എ കളുടെ നാശം തടയാൻ മുളപ്പിച്ച പയറിനു സാധിക്കുന്നു.

ചർമത്തിന്

മുളയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇവ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. മുളയിൽ അടങ്ങിയ ജീവകം സി കൊളാജന്റെ നിർമ്മാണത്തിനു സഹായിക്കുക വഴി ചർമത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു. കൂടുതൽ ചെറുപ്പമായി തോന്നാനും സഹായിക്കുന്നു. മുഖക്കുരു, മറ്റ് ചർമ പ്രശ്നങ്ങൾ ഇവയൊന്നും വരാതെ മുളയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.

തലമുടിക്ക്

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉൽപ്പാദനം കൂട്ടുന്നു. ആരോഗ്യമുള്ള  മുടി വളരാൻ സഹായിക്കുന്നു. താരനും മറ്റു പ്രശ്നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിൻ ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ബയോടിൻ ഒരു ബി കോംപ്ലക്സ് വൈറ്റമിൻ ആണ്. അകാലനര തടയാനും മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.

 

ദഹനത്തിനു സഹായകം

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാൻ ഈ എൻസൈമുകൾ സഹായിക്കുന്നതിനാൽ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.

 

രക്തചംക്രമണം വർധിപ്പിക്കുന്നു

രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.

 

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി  കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.

 

രോഗപ്രതിരോധശക്തിയ്ക്ക്

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്.

 

content highlight : health-benefits