നാലു വർഷം മുൻപ് ക്രിസ്മസ് ദിനത്തിൽ ഉണ്ടായ അക്രമസംഭവങ്ങൾക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 പേർ കുത്തേറ്റു മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത്, സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് എന്നിവരാണു കുത്തേറ്റു മരിച്ചത്. അക്രമത്തിനിടെ പരുക്കേറ്റ വിവേകിന്റെ നില ഗുരുതരമാണ്.
4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അന്നുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വിവേക്, സുഹൃത്തുക്കളായ അഭിഷേക്, ഹരീഷ് എന്നിവർക്കൊപ്പം ബുധനാഴ്ച രാത്രി സുജിത്തിന്റെ വീട്ടിൽ എത്തി ആക്രമിച്ചത്. സുജിത്തിനാണ് ആദ്യം കുത്തേറ്റത്. പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
STORY HIGHLIGHT: christmas revenge attack death