മുള എല്ലാവരും കണ്ടിട്ടുണ്ട്. മുള കൊണ്ടുള്ള ഗുണങ്ങൾ പലർക്കും അറിയില്ല. മുളങ്കൂമ്പ് കൊണ്ട് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. മുളങ്കൂമ്പ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്. മുളങ്കൂമ്പ് കൊണ്ടുള്ള കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
വിഷഹാരി
പാമ്പിൻ വിഷം, തേൾ, മറ്റ് വിഷമുള്ള ജീവികൾ കടിച്ചാലുണ്ടാകുന്ന വിഷം തുടങ്ങിയവയ്ക്ക് മുളങ്കൂമ്പ് ജ്യൂസ് ഫലപ്രദമാണ്. ആയുർവേദം അനുസരിച്ച് മുളങ്കൂമ്പ് ജ്യൂസ് കുടിക്കുന്നതും മുറിവിൽ പുരട്ടുന്നതും വിഷാംശങ്ങളെ നീക്കാൻ സഹായിക്കും.
ശ്വാസകോശത്തിന്റെ ആരോഗ്യം
മുളങ്കൂമ്പിൽ ധാരാളം വൈറ്റമിനുകളും മറ്റ് സംയുക്തങ്ങളും ഉണ്ട്. ഇവ ശ്വാസകോശത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നു.
ഗർഭിണികൾക്ക്
ചൈനീസ് പാരമ്പര്യവൈദ്യം അനുസരിച്ച് ഗർഭിണികൾ ചെറിയ അളവിൽ മുളങ്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രസവം എളുപ്പമാക്കാൻ ഗർഭത്തിന്റെ അവസാന ഘട്ടത്തിൽ വൈദ്യനിർദേശപ്രകാരം മാത്രം ഇത് കഴിക്കാൻ ശ്രദ്ധിക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
ഇനുലിൻ എന്ന നാരുകൾ മുളങ്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. മുളങ്കൂമ്പിന്റെ പതിവായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
രോഗപ്രതിരോധശക്തി
വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണിത്. രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ മുളങ്കൂമ്പ് സഹായിക്കും. തണുപ്പുകാലത്ത് ഇതുപയോഗിക്കുന്നത് ബാക്ടീരിയൽ വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷണമേകും.
ശരീരഭാരം കുറയ്ക്കും
കാലറി കുറഞ്ഞ മുളങ്കൂമ്പ്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് മുളങ്കൂമ്പിൽ 13 കാലറിയും അര ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായകം, ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും ഇത് സഹായിക്കും.
content highlight : benefits-of-eating-bamboo