ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ മന്മോഹന് സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
എനിക്ക് ഒരു ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നു. അപാരമായ സാമര്‍ഥ്യത്തോടെയും സമഗ്രതയോടെയുമാണ് മന്മോഹന് സിങ് ഇന്ത്യയെ നയിച്ചതെന്ന് രാഹുല്‍ ഗാന്ധി അനുശോചിച്ചു. ‘അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും രാജ്യത്തിന് പ്രചോദനമായി. എനിക്ക് ഒരു ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആരാധിച്ച ദശലക്ഷക്കണക്കിനാളുകള്‍ മന്മോഹന് സിങിനെ അഭിമാനത്തോടെ ഓര്‍ക്കും’. രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് മാന്യനായ മനുഷ്യനായിരുന്നു. രാഷ്ട്രീയത്തില്‍ മന്മോഹന് സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എക്സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളിളുടെ അന്യായമായ ആക്രമണങ്ങള്‍ വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബഅദ്ദേഹം ഉറച്ചുനിന്നു. പ്രിയങ്ക ഗാന്ധി കുറിച്ചു.
STORY HIGHLIGHT: rahul gandhi and priyanka gandhi condoles the death of Manmohan Singh