ക്രിസ്മസ് രാത്രിയിൽ യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ‘അതിശക്തമായ അതിക്രമം’ എന്നാണ് യുക്രൈനിലെ പവർ ഗ്രിഡിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. യുക്രൈന് നൽകുന്ന സൈനിക പിന്തുണ അമേരിക്ക വർധിപ്പിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യയുടെ അതിശക്തമായ അതിക്രമത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം യുക്രൈനൊപ്പം നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അമേരിക്ക, യുക്രൈന് നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകൾ നൽകിയതായും ആയുധ വിതരണം വർധിപ്പിക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജോ ബൈഡൻ വിവരിച്ചു. ഈ ക്രൂരമായ ആക്രമണത്തിന്റെ ഉദ്ദേശം ശൈത്യകാലത്ത് വൈദ്യുതി വിതരണം താറുമാറാക്കി, യുക്രേനിയൻ ജനതയുടെ സുരക്ഷ അപകടത്തിലാക്കുകയായിരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി.
റഷ്യ നടത്തിയ വ്യോമാക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ആക്രമണത്തിനായി പുടിൻ മനഃപൂർവം ക്രിസ്മസ് ദിനം തിരഞ്ഞെടുത്തു, ഇതിലും മനുഷ്യത്വരഹിതമായ മറ്റെന്താണുള്ളത്’ – സെലെൻസ്കി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ ചോദിച്ചു.
STORY HIGHLIGHT : us president joe biden condemns