ചിലർക്ക് ചോറിന് ഒരുപാട് കറികൾ വേണം. ചിലർക്ക് ആണെങ്കിൽ അങ്ങനെ നിർബന്ധമൊന്നുമില്ല. അങ്ങനെ സമയമില്ലാത്ത സമയത്ത് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയക്കാനും മറ്റു കറികൾ ഒന്നുമില്ലെങ്കിലും ചെയ്തു നോക്കാൻ പറ്റുന്ന ഒരു കിടിലൻ ഒനിയൻറൈസിന്റെ റെസിപ്പി പറഞ്ഞു തരട്ടെ
ആവശ്യമായ ചേരുവകള്‍
- ചോറ്: വേവിച്ചത്
- സവാള: 2
- ഇഞ്ചി: ഒരു ചെറിയ കഷ്ണം.
- വെളുത്തുള്ളി: 4
- പച്ചമുളക്: 2
- മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
- മുളക്‌പൊടി: 1 ടീസ്പൂൺ
- മല്ലിപ്പൊടി: 1/2 ടീസ്പൂൺ
- മല്ലിയില
- കടുക്: 1 ടീസ്പൂൺ
- മുളക്: 2
- നാരങ്ങ: 1
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇട്ടതിനു ശേഷം ഇഞ്ചി, സവാള, വെളുത്തുള്ളി എല്ലാം ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പൊടികൾ ചേർക്കുക. എല്ലാം വഴന്നു വന്നതിനു ശേഷം ചോറ് ചേർക്കുക. ഒരു നാരങ്ങയുടെ നീര് ഒഴിക്കുക. എല്ലാം കൂടി മിക്സ് ചെയ്തതിനു ശേഷം മല്ലിയില ഇട്ടു വാങ്ങുക.