Celebrities

‘അവർ സന്തോഷമായി ജീവിക്കട്ടെ, ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി’: അമൃത സുരേഷ് | amrutha-suresh

ബാല ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടക്കുമ്പോൾ‌ താരത്തിന്റെ ആരാധകർക്കായി വിവരങ്ങൾ പങ്കുവെച്ചിരുന്നതും എലിസബത്തായിരുന്നു

കഴിഞ്ഞ വർഷം ഒരുപക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് നടൻ ബാല ജീവിതത്തിലേക്ക് തിരിച്ച് വരണമേയെന്നാകും. കഴിഞ്ഞ വർഷം ബാലയുടെ ജീവിതത്തിൽ ഒരുപാട് സംഭവ വികാസങ്ങളുണ്ടായി. അതിൽ ഏറ്റവും നിർണായകമായ ഒന്ന് താരം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ അവസ്ഥ പെട്ടന്ന് വഷളാവുകയായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ എന്നപോലെയാണ് ബാല ആ സമയങ്ങളിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.

താൻ മരിക്കുമെന്നാണ് ഏവരും വിധിയെഴുതിയിരുന്നതെന്ന് അടുത്തിടെ ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കർൾമാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം ഇപ്പോൾ താരം ആരോ​ഗ്യം വീണ്ടെടുത്ത് കഴിഞ്ഞു. ബാലയുടെ ഏറ്റവും മോശം സമയത്ത് താങ്ങായി ഒപ്പം നിന്നത് ഡോക്ടർ കൂടിയായ ഭാര്യ എലിസബത്തായിരുന്നു.

ബാല ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടക്കുമ്പോൾ‌ താരത്തിന്റെ ആരാധകർക്കായി വിവരങ്ങൾ പങ്കുവെച്ചിരുന്നതും എലിസബത്തായിരുന്നു. ഡോക്ടറായ എലിസബത്ത് ഇപ്പോൾ ​ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. യുട്യൂബ് ചാനലുമായി സജീവമായ എലിസബത്ത് ഇടയ്ക്കിടെ മോട്ടിവേഷൻ‌ സ്പീച്ചും യാത്രകളും വീ‍ഡിയോയും മറ്റുമെല്ലാം പങ്കുവെക്കാറുണ്ട്. ബാലയുമായി നടന്ന എലിസബത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.

അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വന്നത്. പെട്ടന്നൊരു ദിവസമാണ് ബാലയുടെ വീഡിയോകളിൽ നിന്നും എലിസൂബത്ത് അപ്രത്യക്ഷയായത്. അതിനുശേഷം ആരാധകർ അടക്കം നിരവധി പേർ‌ ബാലയോട് എലിസബത്തിനെ കുറിച്ച് തിരിക്കിയെങ്കിലും നടൻ പ്രതികരിച്ചില്ല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ബാലയെ ശുശ്രൂഷിച്ചിരുന്നത് എലിസബത്താണ്. അടുത്തിടെയായിരുന്നു ബാലയുടെ നാലാം വിവാഹം. മാമന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്. കോകിലയാണ് എന്നാണ് നടന്റെ ഭാര്യയുടെ പേര്.

എലിസബത്തിനും അമൃതയ്ക്കുണ്ടായ സമാനമായ അനുഭവങ്ങൾ തന്നെയാണത്രെ ബാലയിൽ നിന്നും ഉണ്ടായത്. എലിസബത്ത് സ്വന്തം അനുഭവങ്ങൾ തന്നോട് പറഞ്ഞതായി അമൃതയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഗായികയാണ് അമൃത സുരേഷ്. ഒരുസമയത്ത് വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചെല്ലാം പറയുകയും അമൃതയ്ക്കും കുടുംബത്തിനും നേർക്ക് കടുത്ത സൈബർ അറ്റാക്ക് നേരിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്റേതായ ലോകത്ത് ഹാപ്പിയായി ജീവിക്കുകയാണ് താരം.

ഇപ്പോഴിതാ ബാലയെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും ഏഷ്യനെറ്റ് ന്യൂസിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അമൃതയും സഹോദരി അഭിരാമിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ആ​ഗ്രഹിക്കുന്നില്ലെന്നും അവർ സന്തോഷമായി ജീവിക്കട്ടെ തങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നുമാണ് അമൃത പറഞ്ഞത്.

എല്ലാവരുടെയും സെപ്പറേഷൻ നടക്കുമ്പോൾ ഉണ്ടാകുന്നതുപോലെ ഞങ്ങളുടേതും ഒരു ലീ​ഗൽ എ​ഗ്രിമെന്റിന്റെ പുറത്താണ് നടന്നിരിക്കുന്നത്. അതിലെ ചില റൂൾസ് ആന്റ് റെ​ഗുലേഷൻസിലെ ഒന്നാണ് പരസ്പരം ആരും വന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേയ്ക്കരുത്, മീഡിയയിൽ വന്ന് ഒന്നും പറയരുത് എന്നത്. അത് ഫോളോ ചെയ്യാനാണ് ഞാൻ ശ്രമിച്ചത്.

ഞാനായിട്ട് ഈ വിഷയത്തിൽ സംസാരിച്ചാൽ മകൾ വീണ്ടും ഇതിൽ വലിച്ചിഴയ്ക്കപ്പെടും എന്നറിയാവുന്നതുകൊണ്ട് കഴിയുന്നതും ഞങ്ങൾ അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയായിരുന്നു. മോൾക്ക് നേരെ വന്ന സൈബർ ആക്രമണം സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പറഞ്ഞ് പോയതാണ്. ഇപ്പോഴും ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ഞാൻ വരുന്നില്ല. അവർ സന്തോഷമായി ജീവിക്കട്ടെ. ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നാണ് അമൃത പറഞ്ഞത്.

നമ്മൾ കാരണം അച്ഛനും അമ്മയും വേദനിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അൾട്ടിമേറ്റ്ലി എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ വളർത്ത് ദോഷമാണ് എന്നാണല്ലോ പറയുന്നത്. മക്കളെ ഇങ്ങനെ അഴിച്ചുവിട്ടേക്കുവാണെന്നും പറയും. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുമോ എന്നിങ്ങനെ ഭയങ്കര മോശമായ കമന്റുകളാണ് വന്നിരുന്നത് അമൃത കൂട്ടിച്ചേർത്തു. പിന്നീട് അഭിരാമിയാണ് സംസാരിച്ചത്.

ഫാമിലി, സ്നേഹം, നന്മ കാണിക്കുന്ന കുറച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം കവറാകും. ഇത് കലിയു​ഗമായതുകൊണ്ടായിരിക്കാം… ഇനിയങ്ങോട്ട് കണ്ടന്റ് ക്രിയേറ്റേഴ്സ് ആണെങ്കിലും ആരും തന്നെ വളരെ ജെനുവിനായി നിൽക്കരുത്. കുറച്ച് ഉടായിപ്പൊക്കെ കാണിച്ച് ഞാൻ നല്ലൊരു ആളാണെന്ന് ആൾക്കാരെ കൺവിൻസ് ചെയ്യണം. കൺവിൻസിങ് സ്റ്റാറായിരിക്കണം എന്നാലെ റെഡിയാകു എന്നാണ് അഭിരാമി പറഞ്ഞത്.

അടുത്തിടെ ബാല വീണ്ടും വിവാ​ഹിതനായി. മാമന്റെ മകളായ മുറപ്പെണ്ണ് കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഇത് ബാലയുടെ നാലാം വിവാഹമാണെന്നും റിപ്പോർട്ടുകളുണ്ട്. കോകിലയുമായുള്ള വിവാഹത്തോടെ കൊച്ചി വിട്ട ബാല ഇപ്പോൾ വൈക്കത്താണ് താമസം.

content highlight: amrutha-suresh-talks-about-the-cyber-attacks