Saudi Arabia

സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി സൗദിയിൽ മരിച്ചു| malayali-died

കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ് (69) ആണ് മരിച്ചത്

റിയാദ്: വിസിസറ്റ് വിസയിൽ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെത്തിയ മലയാളി മരിച്ചു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക് വന്ന കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ് (69) ആണ് മരിച്ചത്.  ഹൃദയാഘാതമാണ് മരണ കാരണം.

ഭാര്യ ത്രേസ്യാമ്മയോടൊപ്പമാണ് മകൾ മറിയയുടെ അടുത്തെത്തിയത്. ജുബൈൽ മിലിറ്ററി ഫോഴ്സസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

 

content highlight : malayali-who-came-to-visit-his-daughter-on-a-visit-visa-died-in-saudi-arabia