India

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നാളെ; പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും | new-kerala-governor

പുതിയ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. ഇദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്.

 

content highlight : new-kerala-governor-rajendra-arlekar-will-took-charge-on-january-2nd