Recipe

ചെമ്മീൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.?

ചേരുവകൾ

ചെമ്മീൻ – 250 ഗ്രാം
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 1.5 ടീസ്പൂൺ
കുരുമുക് പൊടി -1/4 ടീസ്പൂൺ
ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ചെറിയ ഉള്ളി – 35 എണ്ണം
ചതച്ച വറ്റൽ മുളക് – 1/2
ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചെമ്മീൻ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. ശേഷം ചെമ്മീൻ ഫ്രൈ ചെയ്യാൻ ആവശ്യമായ മസാല പൊടികൾ ചേർത്ത് കൊടുക്കാം. ചെമ്മീനിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളക് പൊടി,കാൽ ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം. ശേഷം ഇത് ഒരു ഇരുപത് മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വെക്കാം. ശേഷം ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ചെമ്മീൻ ചേർക്കാം. ചെമ്മീൻ മുക്കാൽ ശതമാനം വേവാവുന്നത് വരെ രണ്ട് സൈഡ് വേവിച്ചെടുക്കാം. ഇതേ പാനിലേക്ക് തന്നെ ചെറിയ ഉള്ളി അരഞ്ഞതും അര ടീസ്പൂൺ മുളക് ചതച്ചതും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. സവാള ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ ചൂട് വെള്ളം കൂടി ഒഴിച്ച് തിളച്ച് വരുമ്പോൾ ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ കൂടി ചേർത്ത് നല്ല പോലെ മിക്സ്‌ ചെയ്ത് കൊടുക്കാം. ശേഷം മുകളിൽ കുറച്ച് കറിവേപ്പിലയും പച്ച മുളകും കൂടി ചേർക്കാം. ചെമ്മീൻ കൊണ്ടാട്ടം തയ്യാർ.ചപ്പാത്തിക്കും ചോറിനും അടിപൊളി കോമ്പിനേഷൻ ആയ വെറൈറ്റി ചെമ്മീൻ കൊണ്ടാട്ടം തയ്യാറാക്കി നോക്കൂ…

Latest News