തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു കപ്പ് പഞ്ചസാര ചേർത്ത് മെൽറ്റ് ആക്കി എടുക്കുക.പഞ്ചസാര മെൽറ്റ് ആയ ശേഷം അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്തു കൊടുക്കണം കുറച്ചു കുറച്ചായിട്ട് ചേർത്തു കൊടുക്കുക.വെള്ളം ചേർത്ത് കൊടുക്കുമ്പോൾ കുറച്ച് അകലം പാലിക്കുക പുറത്തേക്ക് തെറിക്കാൻ സാധ്യതയുണ്ട് വെള്ളം ചേർത്ത് കൊടുത്തു കഴിയുമ്പോൾ അത് കട്ടിയായി വരും തിളച്ചു കഴിയുമ്പോൾ വീണ്ടും മെൽറ്റ് ആവും. തിളച്ചു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് തണുക്കാനായി ഒരു ഭാഗത്തേക്ക് മാറ്റി വെക്കുക.ഇനി ഒട്ടും വെള്ളമില്ലാത്ത ഉണങ്ങിയ ഒരു ബൗളിലേക്ക് ഒരു അരിപ്പ വെച്ച ശേഷം ഒന്നര കപ്പ് മൈദയും മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പും ചേർത്ത് രണ്ടുമൂന്നു തവണ അരിച്ച് എടുക്കുക.ശേഷം മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് പഞ്ചസാരയും രണ്ട് പീസ് പട്ടയും ചേർത്ത് നന്നായിട്ട് പൊടിച്ചെടുക്കുക.
ശേഷം അതിലേക്ക് മൂന്ന് മുട്ട ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക.മുട്ടയും നന്നായി അടിച്ചെടുത്ത ശേഷം അതിലേക്ക് അരക്കപ്പ് സൺഫ്ലവർ ഓയിലും ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് 10 സെക്കൻഡ് അടിച്ചെടുക്കുക. ഇനി നേരത്തെ അരിച്ചു വച്ച പൊടിയിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം കൂടെത്തന്നെ ആദ്യം നമ്മൾ മെൽറ്റ് ആക്കി വെച്ചിട്ടുള്ള പഞ്ചസാരയും ചേർത്തു കൊടുക്കാം.ഇനി സ്പാചുല ഉപയോഗിച്ച് അതല്ലെങ്കിൽ മരത്തിൻറെ കനം കുറഞ്ഞ തവി ഉപയോഗിച്ചോ ഫോൾഡ് ചെയ്ത് ഫോൾഡ് ചെയ്ത് പതുക്കെ എല്ലാം കൂടെ മിക്സ് ചെയ്ത് എടുക്കാം.എല്ലാം നന്നായി മിക്സ് ആവുന്ന അത്രയും സമയം പതുക്കെ പതുക്കെ ഒരേ വശത്തേക്ക് മിക്സ് ആക്കി എടുക്കുക.
ഇനി ഒന്നര കപ്പ് ക്യാരറ്റ്ഗ്രേറ്റ് ചെയ്തത്തിലേക് ഒന്നര ടേബിൾസ്പൂൺ മൈദപ്പൊടി ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്തശേഷം ഇതും കൂടെ ബാറ്റെറിലേക്ക് ചേർത്തു കൊടുത്ത് പതുക്കെ പതുക്കെ നന്നായിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇനി ഓയിൽ സ്പ്രെഡ് ചെയ്ത കേക്ക്ടിന്നിലേക് ബാറ്റർ ഒഴിച്ചു കൊടുക്കാം. എയർ ബബിൾസ് ഒക്കെ കളയാൻ വേണ്ടി രണ്ടുമൂന്ന് തവണ ഒന്ന് ടാപ്പ് ചെയ്യുക.ഗ്യാസ്ടോപ്പിൽ വെച്ച് 5 മിനിറ്റ് പ്രീഹീറ്റ് ചെയ്ത പാത്രത്തിലേക്ക് ഒരു സ്റ്റാൻഡ് വച്ചുകൊടുത്തു അതിലേക്ക് ടിൻ ഇറക്കിവെച്ച് അടച്ചുവെച്ച് ബേക്ക് ചെയ്തെടുക്കാം.കേരറ്റ് മിക്സ് ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള നട്സും കൂടെ ചേർത്തു കൊടുക്കാം. 50 മിനുട്ട് ലോ ഫ്ലെയിമിൽ ബേക്ക് ചെയ്തെടുത്താൽ നല്ല കിടിലൻ ക്യാരറ്റ് പ്ലം കേക്ക് റെഡി