തൃശൂർ: ആടിയും പാടിയും തൃശൂര്‍ നഗരം കീഴടക്കി സാന്താക്ലോസുമാര്‍. സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ച് പതിനയ്യായിരത്തോളം പാപ്പാമാരാണ് 12-മത് ബോണ്‍ നതാലെ സമാപനറാലിയില്‍ പങ്കെടുത്തത്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ അതിരൂപതയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ബോണ്‍ നതാലെ സംഘടിപ്പിച്ചത്.
സെന്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിനാണ് റാലി ആരംഭിച്ചത്. സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മേയര്‍ എം.കെ. വര്‍ഗീസ്, മന്ത്രിമാരായ അഡ്വ. കെ രാജന്‍, പ്രഫ. ആര്‍ ബിന്ദു, പി ബാലചന്ദ്രന്‍ എംഎല്‍എ, അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കല്‍ദായ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുരിയാക്കോസ്, യാക്കോബായ സുറിയാനിസഭ തൃശൂര്‍ അധ്യക്ഷന്‍ ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിന്‍സ്, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പൊലീസ് മേധാവി ആര്‍ ഇളങ്കോ എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
മുന്‍ എംപി രമ്യ ഹരിദാസ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ചെറുതും വലുതുമായ ഇരുപതില്‍പ്പരം ഫ്ലോട്ടുകള്‍ റാലിക്കു കൊഴുപ്പേടകി. ബൈക്കിലും സ്‌കേറ്റിംഗിലുമായി 300 വീതം ക്രിസ്മസ് പാപ്പാമാരും അവര്‍ക്കു പിറകില്‍ ഭിന്നശേഷിക്കാരായ വീല്‍ചെയറിലുള്ള പാപ്പാമാരും മാലാഖമാരും അണിനിരന്നു.
content highlight : thrissur-buon-natale