ചിക്കൻ പോലെ തന്നെ പ്രിയപ്പെട്ടതാണ് താറാവും. താറാവ് വെച്ച് പലതരം വിഭവങ്ങളും തയ്യാറാക്കാം. ഇന്നൊരു സ്പെഷ്യൽ താറാവ് കുറുമ ആയാലോ? ഇടിയപ്പത്തിന്‍റെയും ചപ്പാത്തിയുടേയും കൂടെ ഈ താറാവ് കുറുമ കൂടെയുണ്ടെങ്കിൽ പൊളിക്കും.
ആവശ്യമായ ചേരുവകൾ
താളിക്കാൻ
തയാറാക്കുന്ന വിധം
താറാവ് വിനാഗിരിയിൽ കഴുകിയെടുക്കുക. (താറാവിന്റെ ഉളുമ്പ് മണം മാറും) പ്രഷർ കുക്കറിൽ ഒരു ടേബിൾസ്പൂൺ ഇഞ്ചി, ഒരു സവാള അരിഞ്ഞത്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് ചതച്ചത്, ഉപ്പ്, തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് താറാവ് നല്ലതുപോലെ 3 വിസിൽ വരെ വേവിച്ചെടുക്കണം.
ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില, പെരിഞ്ചീരകം എന്നിവയെല്ലാം മൂപ്പിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഒരു സവോള ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേർത്ത് വഴറ്റി എടുക്കാം. വേവിച്ചു വച്ചിരിക്കുന്ന താറാവ് കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. നന്നായിട്ടു തിള വന്നാൽ തേങ്ങയുടെ ഒന്നാംപാൽ ചേർക്കാം. അല്പം കുരുമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് അധികം തിളക്കാതെ ചൂടായി കഴിയുമ്പോൾ ഓഫ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം.