എടപ്പാള്‍: ഉദ്യോഗസ്ഥരെ നിര്‍ത്തിയുള്ള വിചാരണ വേണ്ടെന്ന് തദ്ദേശവകുപ്പ് തീരുമാനം. പല അവലോകന യോഗങ്ങളിലും ഉദ്യോഗസ്ഥരെ ഡയസിന് മുന്നില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ആണ് അവരെ മാനസികമായി പ്രയാസപ്പെടുത്തുംവിധം ചോദ്യംചെയ്യുക. ഇത് സംബന്ധിച്ച് വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
ഏതാനും മാസംമുന്‍പ് തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന നികുതിപിരിവ് അവലോകനയോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് ക്ലര്‍ക്ക് ബോധരഹിതയായി വീണ് പരിക്കേറ്റു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നിര്‍ദ്ദേശം.
ഉദ്യോഗസ്ഥരെ ഇരിക്കാനനുവദിച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ ചോദിച്ചറിയണം. മൈക്ക് ആവശ്യമുണ്ടെങ്കില്‍ ഇരിപ്പിടങ്ങളില്‍ എത്തിച്ചുനല്‍കണം. ഉദ്യോഗസ്ഥരോട് മാന്യമായും അന്തസ്സോടെയും പെരുമാറണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ നിര്‍ദ്ദേശത്തിലുണ്ട്.
CONTENT HIGHLIGHT: kerala halts officer shaming review meetings