Food

ചൂട് ചായക്കൊപ്പം കറുമുറെ കൊറിക്കാം കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ | Cauliflower Dry Fry

വൈകുന്നേരം ചായക്കൊപ്പം വെറുതെ കൊറിക്കാന്‍ പറ്റിയ ഒരു സ്‌നാക്‌സ് തയ്യാറാക്കിയാലോ? തട്ടുകട സ്‌റ്റൈലിലുള്ള കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ. നല്ല മൊരിഞ്ഞ കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • കോളിഫ്ലവർ -1
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • കാശ്മിരി മുളകുപൊടി – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കടലപ്പൊടി – 4 ടീസ്പൂൺ
  • വിനാഗിരി – 1 ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കോളിഫ്ലവർ ചെറുതായി അരിഞ്ഞ് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് യോജിപ്പിച്ചശേഷം ഒരു മിനിറ്റ് ചൂട് വെള്ളത്തിലിട്ട് ഇളക്കിയ ശേഷം പച്ച വെള്ളത്തിൽ കഴുകുക. ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ കാശ്മിരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, 4 ടീസ്പൂൺ കടലമാവ് എന്നിവ അല്പം വെള്ളം ചേർത്ത് ഇളക്കി കുഴമ്പ് രുപത്തിലാക്കുക.

ഇതിലേക്കു കഴുകി വെച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിക്സ്‌ ചെയ്യുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരിയും ചേർക്കുക. മസാല പിടിക്കാൻ അര മണിക്കൂർ വയ്ക്കാം. പാനിൽ എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി വരുമ്പോൾ കോളിഫ്ലവർ ഇട്ടു ഫ്രൈ ചെയ്യാം. തീ കൂട്ടി ഇട്ട് ഫ്രൈ ചെയ്യുക.