ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി രജനികാന്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നേരത്തെ അവതരാകയായും അഭിനേത്രിയായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴത്തിലെ പൈങ്കിളിയായതോടെയാണ് ശ്രുതി രജനീകാന്ത് താരമായി മാറുന്നത്. സോഷ്യൽ മീഡിയയിലും താരമാണ് ശ്രുതി.
താൻ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ താരം പങ്കുവെച്ചത്. ഈയൊരു ടോപ്പിക്കിനെക്കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ല. എനിക്കറിയാവുന്നതും ഞാന്‍ നേരിട്ടതും മനസിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് ശ്രുതി പറയുന്നു.
‘ഡിപ്രസ്ഡായിരിക്കുമ്പോള്‍ ക്യാമറയുടെ മുന്നില്‍ വന്ന് സംസാരിക്കാനൊന്നും പറ്റില്ല. പനിപിടിച്ച് തീരെ വയ്യാതായിരുന്നപ്പോഴൊരു വീഡിയോ ചെയ്തിരുന്നു. ഇത് കണ്ടാല്‍ ഡിപ്രഷനടിച്ച് ഇരിക്കുകയാണെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. നീ ഇതൊന്ന് നിര്‍ത്തുമോ, എപ്പോഴും ഇത് തന്നെ പറയുന്നു. നിനക്ക് ഭ്രാന്താണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കുമോയെന്ന് അമ്മ പറഞ്ഞിരുന്നു. അത് ഒരു പോയിന്റില്‍ ഞാന്‍ വിശ്വസിച്ചുപോയി, അത് എന്റെ മണ്ടത്തരം. വീഡിയോ ചെയ്യാതെയിരുന്നത് അതുകൊണ്ടാണ്. എന്റെ വീഡിയോ എത്രപേര്‍ക്ക് ഉപകാരപ്രദമായെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു’.
‘ആ ചിന്ത എനിക്ക് വന്നില്ല, അതാണ് വീഡിയോ വൈകിയത്. ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല. പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്. ചൈല്‍ഡ്ഹുഡ് ട്രോമാസ് ഉണ്ടായിരുന്നു. കാലങ്ങളായിട്ട് സപ്രസായിട്ട് വെച്ചിരുന്ന ഇമോഷന്‍ ഒരു തവണ ഹിറ്റ് ചെയ്തപ്പോഴാണ് ഞാന്‍ ഡിപ്രഷനിലേക്ക് പോയത്. എന്റെ അമ്മയ്ക്ക് അനിയനെയാണ് കൂടുതലിഷ്ടം, അതെന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായിരുന്നു. എപ്പോഴും അച്ഛന്റെ കൂടെയായിരുന്നു. അവന്റെ ജനനം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. എക്‌സ്ട്രാ കെയര്‍ വേണമായിരുന്നു. അതുകൊണ്ടായിരിക്കും അമ്മയും അവനും കൂടുതല്‍ അടുത്തത് അതെനിക്ക് ഇപ്പോഴാണ് മനസിലായത്’.
‘അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലേ എന്നൊക്കെയായിരുന്നു അന്നത്തെ ചിന്തകളൊക്കെ. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്, ഞാനാണെങ്കിൽ ചെറുപ്പത്തില് നല്ല കുസൃതിയായിരുന്നു. ഇപ്പോൾ സിനിമയിലൊക്കെ കാണിക്കുന്ന പല രംഗങ്ങളും ഞാൻ നേരത്തെ ചെയ്തിട്ടുള്ളതാണ്. എനിക്കുണ്ടായ വേദനകളുടെയൊക്കെ കാരണം മനസിലാക്കി, അവരോട് ക്ഷമിക്കാന് കഴിഞ്ഞപ്പോളാണ് പ്രശ്നങ്ങളെല്ലാം മാറിയത്’, എന്നും ശ്രുതി തുറന്ന് പറയുന്നു.
content highlight: serial-actress-shruthi-rajanikanth