പാനിപൂരി പുറത്തുനിന്നും കഴിക്കാൻ മടിയാണോ? എങ്കിൽ ഇനി വിഷമിക്കേണ്ട, വീട്ടിൽ തന്നെ പാനിപൂരി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- റവ – 1 കപ്പ്
- മൈദ – 3 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- ബേക്കിങ് സോഡ – 1/4 ടീസ്പൂണ്‍
- വെള്ളം – 4 കപ്പ്
- പുതിന ഇല – 1/ 2 കപ്പ്
- മല്ലി ഇല – 1/ 4 കപ്പ്
- പച്ച മുളക് – 1
- ജീരക പൊടി -1 1/4 ടീസ്പൂണ്‍
- ഇഞ്ചി – 1 കഷ്ണം
- നാരങ്ങ നീര് – 2 ടീസ്പൂണ്‍
- ഐസ് കട്ട – 7
- ഈന്തപഴം – 1/ 2 കപ്പ്
- പുളി – 1/ 4 കപ്പ്
- മുളക് പൊടി – 1/2 ടീസ്പൂണ്‍
- ഉരുള കിഴങ്ങു – 1
- കടല – 1/ 4 കപ്പ്
- ചാറ്റ് മസാല 1 1/4 ടീസ്പൂണ്‍
- ഉപ്പിട്ട ബൂന്ദി – 2 ടീസ്പൂണ്‍ (optional)
- സവാള – 1
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
- ശര്‍ക്കര -1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
റവ,മൈദ, ഉപ്പ് ,ബേക്കിങ് സോഡ ,വെള്ളം എന്നിവ ചേര്‍ത്ത് നല്ല പോലെ കുഴച്ചു 20 മിനിറ്റ് വയ്ക്കുക . 20 മിനിറ്റിനു ശേഷം ചെറിയ പൂരികള്‍ ഉണ്ടാക്കി എടുക്കുക. ഫില്ലിങ് തയാറാക്കാന്‍ വേണ്ടി ഉരുള കിഴങ്ങു പൊടിച്ചെടുക്കുക. അതിലോട്ടു വേവിച്ച കടല, ജീരക പൊടി, ചാറ്റ് മസാല, ഉപ്പു എന്നിവ ചേര്‍ത്ത് മിക്സ് ചെയുക.
പാനി തയ്യാറാക്കാന്‍ വേണ്ടി പുതിന ഇല, മല്ലി ഇല, പച്ച മുളക്, ഇഞ്ചി,നാരങ്ങ നീര് എന്നിവ നല്ല പോലെ അരച്ച് എടുക്കുക . 2 കപ്പ് വെള്ളം ചേര്‍ക്കുക. ജീരക പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കുക. ഉപ്പിട്ട ബൂന്ദിയും ഐസ് കട്ടയും ചേര്‍ക്കുക.
പുളി ചട്നി ഉണ്ടാക്കാനായി ഈന്തപഴം, പുളി, ശര്‍ക്കര, മുളക് പൊടി, ഉപ്പ്, ജീരക പൊടി ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക. അരിച്ചെടുക്കുക. പൂരിയില്‍ ഒരു ഹോള്‍ ഉണ്ടാക്കി ഫില്ലിങ് നിറക്കുക. അരിഞ്ഞ സവാളയും മല്ലി ഇലയും ചേര്‍ക്കുക. പുളി ചട്നി ഒഴിക്കുക. പാനി ഒഴിക്കുക. പാനി പൂരി തയ്യാര്‍.