Health

നല്ല ആരോഗ്യത്തിന് തുളസി ചായ ശീലമാക്കാം| tulsi-tea-health-benefits

പല ഔഷധങ്ങളിലും തുളസി ചേർക്കുന്നുണ്ട്.

ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസികൾ ഒരുപാട് തരമുണ്ട്. പല ഔഷധങ്ങളിലും തുളസി ചേർക്കുന്നുണ്ട്. ചിലർ ചായയിലും തുളസി ഉപയോഗിക്കും. ഇങ്ങനെ ചായയിൽ കുടിക്കുമ്പോൾ അത് ആരോഗ്യത്തിന് അത്യുത്തമം എന്നാണ് പറയപ്പെടുന്നത്. തുളസി ചായയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് കൂടുതൽ അറിയാം.

ശ്വസനേന്ദ്രിയത്തിനും ഉത്തമം
തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ശ്വസനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു അത്യുത്തമമാണ്. ആസ്തമ, ബ്രോങ്ക്റ്റിസ്, അല്ലർജി എന്നിവയ്‌ക്കെല്ലാം പരിഹാരമാകാനും തുളസിയില ചേർത്ത ചായ മതിയാകും.

ദഹനം സുഗമമാക്കുന്നു
തുളസി ചായ കുടിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുന്നു. ഗ്യാസ്ട്രബിൾ, അജീർണം പോലുള്ളവയ്ക്കു പരിഹാരമായും ഈ ഹെർബൽ ടീ കുടിക്കാം.

ചർമ സംരക്ഷണത്തിനും
തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ ഘടകങ്ങൾ പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും പരിഹാരമാണ്. മുഖക്കുരു, ചർമ സംബന്ധമായ അണുബാധകൾക്കുമെല്ലാം ഈ ഹെർബൽ ടീ ഉത്തമമാണ്.

പ്രമേഹത്തെ നിയന്ത്രിക്കാം
ചില പഠനങ്ങൾ പ്രകാരം തുളസിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ നിത്യവും തുളസിയില ചേർത്ത ചായ ശീലമാക്കാവുന്നതാണ്.

സമ്മർദ്ദമകറ്റാം
തുളസി ഒരു അഡാപ്റ്റോജൻ ആണ്. അതുകൊണ്ടു തന്നെ ശരീരത്തിനെ സ്ട്രെസിൽ നിന്നും മോചിപ്പിക്കുന്നു. കൂടെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും തുളസിയില ചേർത്ത ചായ കുടിക്കുന്നത് മനശ്ശാന്തിയ്‌ക്കൊപ്പം ഉല്ലാസവും സമ്മാനിക്കുന്നു.

ഹൃദയാരോഗ്യത്തിന്
കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം അകറ്റാനും മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തുളസിയില ചേർത്ത ചായ കുടിക്കാവുന്നതാണ്.

 

content highlight : tulsi-tea-health-benefits