ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനും സംഘവും കഞ്ചാവുമായി പിടിയിൽ. കുട്ടനാട് എക്സൈസ് സംഘമാണ് എംഎൽഎയുടെ മകൻ കനിവ് (21) നെ കസ്റ്റഡിയിലെടുത്തത്. കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവ് വലിച്ചു കൊണ്ടിരിക്കെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് 3 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടതായും എക്സൈസ് അറിയിച്ചു.
content highlight: cpm-leader-u-pratibha-mla-s-son-and-his-gang-arrest