Kerala

ഡോ എൻ ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം 2024 സമർപ്പണം | Dr N Chandrasekaran Nair Hindi Research Award

ചടങ്ങ് പത്മശ്രീ ഡോ.അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്‌തു

കേരള ഹിന്ദീ സാഹിത്യ അക്കാദമിയുടെ 44-ാം വർഷികഘോഷവും, ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദീ ഗവേഷണ പുരസ്‌കാരം 2024 സമർപ്പണവും ദിവംഗതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായർ 102-ാം ജന്മദിനാചരണവും തിരുവനന്തപുരം സ്റ്റാച്യുവിലുള്ള മന്നം മെമ്മോറിയൽ ഹാളിൽ വച്ച് 2024 ഡിസംബർ 28ന് നടന്നു. പ്രസ്തു‌ത ചടങ്ങ് പത്മശ്രീ ഡോ.അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്‌തു. അക്കാദമി ജനറൽ സെക്രട്ടറി ഡോ.എസ്.സുനന്ദ സ്വാഗതം ആശംസിച്ചു. എസ്.എൻ.കോളേജ് മുൻ അദ്ധ്യക്ഷ ഡോ.എസ്.ലീലാകുമാരി അമ്മ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്‌തു.

അക്കാദമി മുഖ്യ രക്ഷാധികാരിയും കേരള ഹൈക്കോടതി മുൻ ജഡ്‌ജി, യൂണിവേഴ്‌സിറ്റി എത്തിക്സ് കമ്മിറ്റി, കേരള ആരോഗ്യ സർവ്വകലാശാല ചെയർമാനുമായ ജസ്റ്റിസ് ശ്രീ.എം.ആർ.ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച ഹിന്ദീ ഗവേഷണ പ്രബന്ധത്തിനുള്ള 50,000 രൂപയും സ്‌തുതി ഫലകവും അടങ്ങുന്ന ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദീ ഗവേഷണ പുരസ്‌കാരം 2024 ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടിയിൽ നിന്നും ഹിന്ദീ സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ.ജെ.അജിതകുമാരിയ്ക്ക് ശ്രീ.റ്റി.കെ.എ.നായർ,റിട്ട.ഐ.എ.എസ്., മാനേജിംഗ് ട്രസ്റ്റി, സിറ്റിസൺസ് ഇൻഡ്യ ഫൗണ്ടേഷൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി & മുൻ അഡ്വൈസർ, പ്രൈംമിനിസ്റ്റർ സമ്മാനിച്ചു. കേരളത്തിൽ ഹിന്ദീ സാഹിത്യത്തിൻ്റെ ഉന്നമനത്തിനു വേണ്ടിയാണ് ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. വർഷംതോറും നൽകിവരുന്ന കേരളത്തിൽ ഉന്നതമായ ഹിന്ദീ ഗവേഷണ പുരസ്‌കാരമാണിത്. 2018 മുതൽ ഈ പുരസ്‌കാരം നൽകി വരുന്നു. ഡോ.എൻ.രാധാകൃഷ്‌ണൻ, ശ്രീ. കെ.രാമൻപിള്ള, ഡോ.വി.വി. വിശ്വം, പ്രൊ.(ഡോ) കെ. ശ്രീലത, ഡോ.എം.എസ്.വിനയചന്ദ്രൻ, ശ്രീമതി. നീരജ രാജേന്ദ്രൻ, മറ്റ് കേരള ഹിന്ദീ സാഹിത്യ അക്കാദമി സദസ്യർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള ഹിന്ദീ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. വിഷ്‌ണു ആർ.എസ്. കൃതജ്ഞത രേഖപ്പെടുത്തി.

 

content highlight : Dr N Chandrasekaran Nair Hindi Research Award