Local news

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകൾ; അണ്ടർ വാട്ടർ മറൈൻ അക്വേറിയം കാണാൻ വൻ തിരക്ക്

ടെക്നോ പാർക്കിന് എതിർവശം രാജധാനി മൈതാനിയിൽ സംഘടിപ്പിച്ചിട്ടുള്ള മറൈൻ വേൾഡ് അണ്ടർവാട്ടർ മറൈൻ അക്വേറിയം പ്രദർശനത്തിൽ അവധി ദിവസങ്ങളിൽ വൻ തിരക്ക്. കടൽമീനുകൾക്കൊപ്പം റോബോട്ടിക്‌സിന്റെയും ദൃശ്യാവിഷ്കാരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

റോബോട്ടിക് നായ്ക്കുട്ടി, നെറ്റി പട്ടം കെട്ടിയ ഗജവീരൻ, ഡൈ നസോർ, വരയൻ പുലി, കൂറ്റൻ ആമ തുടങ്ങിയവ കാണാം. ശലഭ പാർക്കും കാണികളെ ആകർഷിക്കുന്നു. കൊതിയൂറും വിഭവങ്ങൾ നിരത്തിയ ഭക്ഷ്യമേളയ്ക്കും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രവൃത്തിദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി ഒൻപതു മണിവരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി ഒൻപതു മണിവരെയുമാണ് പ്രദർശനം.

Latest News