പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു തെന്നിന്ത്യൻ താരമാണ് സായ് പല്ലവി പ്രേമം എന്ന ചിത്രത്തിലൂടെയായി തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തമായി മാറുകയായിരുന്നത്. മലയാളികളുടെ മലര് മിസിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വാര്‍ത്തയായി മാറാറുണ്ട്. പലപ്പോഴും അനിയത്തി പൂജയെക്കുറിച്ച് എപ്പോഴും താരം വാചാലയാവാറുള്ളതാണ്. മൂന്ന് മാസം മുന്‍പായിരുന്നു പൂജയുടെ വിവാഹം. ആ സന്തോഷനിമിഷങ്ങളെക്കുറിച്ച് വാചാലയായുള്ള പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അവളുടെ വിവാഹം എന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണെന്ന് എനിക്കറിയാം. സന്തോഷം കൊണ്ട് ഡാന്‍സ് ചെയ്തതിനൊപ്പം തന്നെ ഇമോഷണലായി അവളെ അനുഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങളാണ്. വിവാഹം എന്താണെന്നോ, അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ പറഞ്ഞ് കൊടുക്കാന്‍ എനിക്കറിയില്ല. അവളുടെ തീരുമാനം അവളാഗ്രഹിച്ചത് പോലെ നടക്കട്ടെ എല്ലാം.
View this post on Instagram
എന്നെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു ഈ നിമിഷം. ഇത്തവണ ഇമോഷന്‍സ് ഒളിപ്പിച്ച് വെക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന് തോന്നുന്നു. വാക്കുകളിലൂടെ വിവരിക്കാനാവില്ല എന്റെ സന്തോഷം. ഈ ചിത്രങ്ങള്‍ എനിക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നുമായിരുന്നു സായ് പല്ലവി കുറിച്ചു.
STORY HIGHLIGHT: sai pallavis emotional post