അര്‍ദ്ധരാത്രി മൂന്ന് മണിക്ക് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി വിളിച്ച കാബ് ഡ്രൈവര്‍ ഉറക്കത്തിന്റെ വക്കിലെത്തിയപ്പോള്‍ സംഭവിച്ച അപ്രതീക്ഷിത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ മിലിൻ ചാന്ദ്വാനി. കാബ് ഡ്രൈവർക്ക് ഉറങ്ങാനായി സ്റ്റിയറിങ് ഏറ്റെടുക്കുകയായിരുന്നു മിലിൻ ചാന്ദ്വാനി.
വണ്ടിയോടിച്ചിരുന്ന കാബ് ഡ്രൈവര്‍ ഉറക്കം മാറാനായി ചായ കുടിക്കാനും സിഗരറ്റ് വലിക്കാനും ഇടക്ക് നിര്‍ത്തിയെങ്കിലും ഉറക്കത്തിന് മാറ്റമൊന്നുമുണ്ടായില്ല. താന്‍ വണ്ടിയോടിക്കണോ എന്ന മിലിന്റെ ചോദ്യത്തിന് മറുപടി ആയി താക്കോൽ കൈമാറാൻ കാബ് ഡ്രൈവറിന് അധികം സമയം വേണ്ടിവന്നില്ല. സീറ്റ് പിന്നിലേക്കാക്കി ഗൂഗിള്‍ മാപ്പ് നോക്കി ലക്ഷ്യസ്ഥാനത്തേക്കെത്താനുള്ള നിര്‍ദ്ദേശവും നല്‍കി ഇയാള്‍ ഉറങ്ങിയെന്നും യാത്രക്കാരൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മിലിൻ പറയുന്നു.
View this post on Instagram
അപ്രതീക്ഷിത സംഭവങ്ങളാണ് ജീവിതത്തില്‍ പലപ്പോഴും നടക്കുന്നത്. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയുമുണ്ടാകണം. ഡ്രൈവിങ് സ്കിൽ പൊടിതട്ടി വെക്കുന്നത് നന്നാകുമെന്നും എപ്പോഴാണ് പ്രയോജനപ്പെടുകയെന്ന് പറയാന്‍ കഴിയില്ലെന്നും മിലിന്‍ തമാശരൂപേണ പറഞ്ഞു. തനിക്ക് രാത്രി ഷിഫ്റ്റ് പറ്റുന്നില്ലെന്നും ഡേ ഷിഫ്റ്റിലേക്ക് ജോലി സമയം മാറ്റുമോയെന്നും ഇയാള്‍ ചോദിച്ചതായും മിലിൻ പറയുന്നുണ്ട്. തന്നെ വിശ്വസിച്ച് ജോലി ഏല്‍പ്പിച്ചതിലും ഇത്തരത്തില്‍ ഉറക്കം കാരണം ഡ്രൈവർ ബുദ്ധിമുട്ടിയതുമോര്‍ത്ത് സഹതാപം തോന്നിയതായും കുറിപ്പിൽ പറയുന്നു. എന്നാൽ ഏതു ബ്രാൻ്റിനു കീഴിൽ ജോലി ചെയ്യുന്ന കാബ് ഡ്രൈവറാണെന്ന് മിലിൻ വെളുപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് കമന്റുകളുമായെത്തിയത്.
STORY HIGHLIGHT: bengaluru man drive cab as driver