മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടന്മാരില് ഒരാളാണ് ദിലീപ് ശങ്കര്‍. താരത്തിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സീരിയല്‍ സിനിമാ പ്രേക്ഷകരും സഹപ്രവർത്തകരും കേട്ടത്. സോഷ്യല്‍മീഡിയയിലും വളരെ സജീവമായിരുന്നു ദിലീപ്. ദിലീപിന് സംഭവിച്ച അകാലവിയോഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹപ്രവർത്തകർ.
മൂന്നുവര്‍ഷത്തോളം ദിലീപിനൊപ്പം ‘സുന്ദരി’ എന്ന സീരിയലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സീമ. അസാധ്യ കഴിവുള്ള നടനായിരുന്നു ദിലീപ്. ദിലീപിന്റെ ശബ്ദവും ഭംഗിയും എല്ലാം ഒരു നടനെ പ്രേക്ഷകരിലേക്ക് ആകര്‍ഷിപ്പിക്കുന്നവയായിരുന്നു. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ ദിനചര്യകളിലൊക്കെ വലിയമാറ്റം വന്നിരുന്നു. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു ദിലീപ് ശങ്കറിന്റേതെന്നും പറഞ്ഞെത്തിയിരിക്കുകയാണ് സീമ ജി നായർ. താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ പലതവണ ദിലീപിനെ ഉപദേശിച്ചിട്ടുണ്ട് എന്നും സീമ പറഞ്ഞു.
ആരോഗ്യകരമായ കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല. അത്രത്തോളം ഒപ്പംനിന്ന് എല്ലാവരും പറഞ്ഞു, ജീവിതം ഗൗരവമായെടുത്തില്ല എല്ലാം സില്ലിയായി കണ്ടു. അഞ്ചുദിവസം മുന്‍പ് രാത്രി ഏതാണ്ട് പത്തരയായി കാണും , ദിലീപ് വിളിച്ചു, തലവേദന കാരണം വിശ്രമിക്കുകയായിരിക്കും. മദ്യപിച്ചായിരിക്കും എന്നതുകൊണ്ടും ഫോണെടുത്ത് നാളെ വിളിക്കാം എന്നു പറഞ്ഞു , എന്താ ഇപ്പോള്‍ സംസാരിക്കാൻ പറ്റില്ലേയെന്ന് ദിലീപ് തിരിച്ചുചോദിച്ചെന്നും നാളെവിളിക്കാമെന്നു പറഞ്ഞെന്നും സീമ പറയുന്നു. സ്വബോധത്തോടെ സംസാരിക്കുന്നത് കേള്‍ക്കാമല്ലോ എന്നു കരുതിയാണ് പിറ്റേ ദിവസം വിളിക്കാൻ പറഞ്ഞത്. അങ്ങേയറ്റം വേദനയുണ്ട്, അവന് അവന്റ ജീവിതം സ്വയം ഇല്ലാതാക്കിയതാണ്.
View this post on Instagram
അസാമാന്യ മദ്യപാനമായിരുന്നെന്ന് പല റിപ്പോര്‍ട്ടുകളും ദിലീപിന്റെ മരണത്തിനു പിന്നാലേ വന്നിരുന്നു. ഇതിനെ ശരിവെക്കുന്നതായിരുന്നു സഹപ്രവർത്തകരുടെ മറുപടിയും. അത്തരം അനുഭവം സുന്ദരി സീരിയല്‍കാലത്തുണ്ടായിരുന്നെന്ന് സീമയും ശരിവക്കുന്നു. മദ്യപിച്ച് ഗന്ധമുള്ളതുകൊണ്ട് അഭിനയിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ വന്നതിന്റെ പേരില്‍ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് പല സഹപ്രവര്‍ത്തകരും പറഞ്ഞു. മിക്കവാറും ഒരു കലം മോരും തൈരും കുടിപ്പിച്ചാണ് ദിലീപിനെ അഭിനയിക്കാനായി കൊണ്ടുനിര്‍ത്തുന്നത്, ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
ഇന്ന് രാവിലെയാണ് സിനിമ, സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
STORY HIGHLIGHT: colleagues are speaking about actor dileep shankar