Ernakulam

ഉമാ തോമസിന് ​ഗുരുതര പരിക്കേൽക്കാൻ കാരണം സ്റ്റേജ് നിർമാണത്തിലെ പിഴവ് | uma-thomas

ഇരിപ്പിടത്തിൽ ഇരിക്കാൻ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് എംഎൽഎ ഉമാ തോമസിന് ​ഗുരുതര പരിക്കേൽക്കാൻ കാരണം സ്റ്റേജ് നിർമാണത്തിലെ പിഴവ്. ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഉമാ തോമസ്. വേദിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനെ കൈ കാണിച്ച ശേഷം ഇരിപ്പിടത്തിൽ ഇരിക്കാൻ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു.

എന്നാല്‍ ഇതിന് ബലമില്ലാത്തത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ​ഗുരുതരമായി പരിക്കേറ്റ എംഎൽഎയെ സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വേഗത്തില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

15 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വേദിയിൽ ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്. അതിനുശേഷം ഉമാ തോമസ് വന്നു.

 

മൂന്നു വരികളായാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. സ്‌റ്റേജിന് മുകളില്‍ സംഗീത പരിപാടിയുമുണ്ടായിരുന്നു. മുകളില്‍ നിന്ന് ഒന്നാമത്തെ വരിയിലേക്ക് ഉമാ തോമസ് നടന്നുവന്നു. അവിടുത്തെ കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് പോവുകയും റിബ്ബണ്‍ പോലെ കെട്ടിയ കൈവരിയില്‍ പിടിക്കുകയുമായിരുന്നു.

 

content highlight : uma-thomas-kaloor-stadium-accident