ക്രിസ്മസ് വിരുന്നിന് മധുരം വിളമ്പാന്‍ ഇതാ മാംഗോയും ചീസും ചേര്‍ന്ന ഒരു അടിപൊളി കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്താലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ വിഭവം.
ചേരുവകൾ
- മുട്ടയുടെ മഞ്ഞക്കരു – 6 എണ്ണം
- ജലാറ്റിന്‍ – 2 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര – 180 ഗ്രാം
- പാല് – 400 ഗ്രാം
- വിപ്പിംഗ് ക്രീം – 200ഗ്രാം
- ക്രീംചീസ് -150 ഗ്രാം
- മാംഗോ പള്‍പ്പ് – 100 മില്ലി ലിറ്റര്‍
- മാമ്പഴം അരിഞ്ഞത് – 3 ടേബിള്‍ സ്പൂണ്‍
- മാരി ബിസ്ക്കറ്റ് പൊടിച്ചത് – 200 ഗ്രാം
- ബട്ടര്‍ അടിച്ചെടുത്തത് – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ബിസ്ക്കറ്റ് പൊടിച്ചതും ബട്ടറും ഒന്നിച്ചിളക്കി വയ്ക്കുക. ഒരു ബൗളില്‍ മുട്ടയുടെ മഞ്ഞക്കരുവും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് പതപ്പിക്കുക. ഇതിലേക്ക് പാല് ചേര്‍ത്തിളക്കുക. ശേഷം ജലാറ്റിന്‍ ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കി എടുക്കുക. ശേഷം വിപ്പിംഗ് ക്രീം, ചീസ്, മാങ്ങ പള്‍പ്പ് , മാമ്പഴം അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കുക. ബേക്കിംഗ് ഡിഷില്‍ ബിസ്ക്കറ്റ് കൂട്ട് നിരത്തി അമര്‍ത്തിയശേഷം മാംഗോകൂട്ട് ഒഴിക്കുക. ശേഷം ബേക്ക് ചെയ്തെടുക്കാം.
STORY HIGHLIGHT: mango and cheese cake