ഭൂട്ടാൻ വിഭവമായ ‘എമ ദട്ഷി’ ആണ് ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഇഷ്ടവിഭവം. ഇതിനു പിന്നാലെ എമ ദട്ഷി ഉണ്ടാക്കുന്ന വിധം വിശദീകരിച്ചു കൊണ്ടുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
പച്ചമുളക് നടുകെ കീറി അകത്തെ അരി കളഞ്ഞ് മാറ്റിവെക്കുക. ഒരു പാൻ എടുത്ത് അതിൽ എണ്ണ ചൂടാക്കുക. പൊടിയായി അരിഞ്ഞുവെച്ച വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞ സവാളയും ഇതിലേക്കിട്ട് നന്നായി വഴറ്റി എടുക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളക് ഇതിലേക്ക് ചേർക്കുക. എല്ലാം നന്നായി വഴന്നു വരുമ്പോൾ വെള്ളം ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. വെള്ളം തിളച്ചു വരുമ്പോൾ ചീസ് ചേർക്കുക. ചീസ് കറിയിലേക്ക് അലിഞ്ഞു ചേരുമ്പോൾ തീയണച്ച് ചൂടോടെ ചോറിനോ ബ്രെഡിനോ ഒപ്പം കഴിക്കാം.
STORY HIGHLIGHT : deepika padukones favorite ema datshi