പുതു വര്‍ഷത്തേക്ക് കടക്കുമ്പോള്‍ പുതിയ റീലുകള്‍ വേണം എങ്കിലെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഇത്തരമൊരു റീലിനായി റോഡിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ്. ഷെയ്ഖ് ബിലാൽ എന്ന യുവാവാണ് ഫ്ലൈ ഓവറിന് മുകളിലെ റോഡില്‍ 2024 എന്ന് പൊട്രോള്‍ കൊണ്ട് എഴുതി തീയിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നിരവധി പേര് പോലീസിനോട് നടപടി ആവശ്യപ്പെട്ടു.
ഷെയ്ഖ് ബിലാൽ എന്നയാൾ ദേശീയപാത 2 -ൽ ഒരു ഥാർ മുന്നില്‍ നില്‍ക്കുന്നത് കാണാം. ഇയാളാണ് റോഡിന് തീ കൊടുത്തത് എന്ന കുറിപ്പോടെയാണ് ദിഗംബർ സത്യവ്രത് എന്ന എക്സ് ഹാന്റിലില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. വീഡിയോ വൈറലായതോടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് ഫത്തേപൂര്‍ പോലീസ് കുറിച്ചു.
വീഡിയോയില്‍ ഒരു യുവാവ് ഥാറിന്റെ മുന്നില്‍ നില്‍ക്കുന്നത് കാണാം. ഇയാളെ മുന്നിലായി റോഡില്‍ 2024 എന്ന് എഴുതിയിരിക്കുന്നു. ഒരു തീപ്പെട്ടി കത്തിച്ച് യുവാവ് എഴുത്തിയതിന് നേര്‍ക്ക് എറിയുമ്പോള്‍ പെട്ടെന്ന് തീ പടരുന്നത്. കാണാം. എന്നാല്‍ ആ വെളിച്ചത്തില്‍ പോലും യുവാവിന്റെ മുഖം വ്യക്തമല്ല. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തി.
നേരത്തെ ഉത്തർപ്രദേശിലെ മീററ്റിലെ മുണ്ടാലി ഗ്രാമവാസിയായ ഇന്തസാർ അലി തന്റെ ഥാറിന്റെ മുകളില്‍ പൊടിമണ്ണ് വാരിയിട്ട് വേഗതയില്‍ ഓടിച്ച് പോകുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇയാള്‍ വണ്ടിയുടെ വേഗത കൂട്ടുന്നതിന് അനുസരിച്ച് മുകളിലെ പൊടി മഞ്ഞ് പുറകില്‍ വരുന്ന വാഹനത്തിന്റെ കാഴ്ച മറയ്ക്കുകയും അപകടങ്ങള്‍ക്ക് സാധ്യത കൂട്ടുകയും ചെയ്തിരുന്നു. ഇയാളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
content highlight : up-man-sets-fire-to-national-highway-for-reels-shoot-arrested-after-video-went-viral