വിശപ്പും ദാഹവും മാറ്റാൻ പഴം കൊണ്ടു തയാറാക്കാവുന്ന രസികൻ സ്മൂത്തി റെസിപ്പി എങ്ങനെയെന്നു നോക്കാം. എല്ലാവരെയും വീഴ്ത്താൻ ഒരു സ്മൂത്തി തന്നെ ധാരാളം.
ചേരുവകൾ
ചെറുപഴം – 5 എണ്ണം
ഈന്തപ്പഴം -8 എണ്ണം
പാൽ – അര കപ്പ്
പഞ്ചസാര -1 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)
കശുവണ്ടി – 5 എണ്ണം
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുറച്ചു പാല് ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്കു പഴം, കശുവണ്ടിയും ഇട്ട് ബാക്കി ഉള്ള പാലും പഞ്ചസാരയും ഒഴിച്ച് അരയ്ക്കുക, സ്മൂത്തി റെഡി.
STORY HIGHLIGHT : cherupazham dates smoothie